എറണാകുളം-കൊല്ലം മെമു, കണ്ണൂര്‍-മംഗളൂരു സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 07:19 PM  |  

Last Updated: 24th August 2021 07:19 PM  |   A+A-   |  

TRAIN

പ്രതീകാത്മക ചിത്രം


കൊച്ചി: എറണാകുളം-കൊല്ലം മെമു എക്‌സ്പ്രസ്, കണ്ണൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷല്‍ എന്നിവ ഈ മാസം 30 മുതല്‍ സര്‍വീസ് പുനഃരാരംഭിക്കും. സീസണ്‍ ടിക്കറ്റ് യാത്രയും കൗണ്ടര്‍ ടിക്കറ്റ് യാത്രയും അനുവദിക്കും. എറണാകുളം-കൊല്ലം (കോട്ടയം വഴി) പാസഞ്ചറിനു പകരം പുതിയ 12 കാര്‍ മെമു ട്രെയിനാകും സര്‍വീസ് നടത്തുക.

പുലര്‍ച്ചെ 4ന് കൊല്ലത്തുനിന്നു പുറപ്പെടുന്ന ട്രെയിന്‍ (06443) രാവിലെ 6.13ന് കോട്ടയത്തും 8.25ന് എറണാകുളത്ത് എത്തും. വൈകിട്ട് 6.15ന് തിരികെ പുറപ്പെടുന്ന ട്രെയിന്‍ (06444) രാത്രി 7.43ന് കോട്ടയത്തും 10.15ന് കൊല്ലത്തും എത്തും. 

കണ്ണൂര്‍-മംഗളൂരു ട്രെയിന്‍ (06477) രാവിലെ 7.40ന് കണ്ണൂരില്‍നിന്നു പുറപ്പെട്ട് 10.55ന് മംഗളൂരുവില്‍ എത്തും. വൈകിട്ട് 5.05ന് പുറപ്പെടുന്ന ട്രെയിന്‍ (06478) രാത്രി 8.40ന് കണ്ണൂരിലെത്തും.