സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് പുനരാരംഭിക്കും ; റേഷന്‍ വ്യാപാരികള്‍ പ്രതിഷേധത്തില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th August 2021 09:35 AM  |  

Last Updated: 24th August 2021 09:35 AM  |   A+A-   |  

food_kit

ഭക്ഷ്യക്കിറ്റ്/ഫയല്‍ ചിത്രം

 

തിരുവനന്തപുരം : റേഷന്‍ കട വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് പുനരാരംഭിക്കും. ഓണം കഴിഞ്ഞിട്ടും 21,30,111 കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ കിറ്റ് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

മൊത്തം 90,63,889 കാര്‍ഡുകളില്‍ 69,33,778 കാര്‍ഡുകള്‍ക്ക് മാത്രമാണ് കിറ്റ് കിട്ടിയത്. റേഷന്‍ ഗുണഭോക്താക്കളായ അന്ത്യോദയ, മുന്‍ഗണനാ കാര്‍ഡുകളില്‍ പോലും വിതരണം പൂര്‍ത്തിയായിട്ടില്ല.

അതേസമയം റേഷന്‍ വ്യാപാരികള്‍ ഇന്നുമുതല്‍ വഞ്ചനാവാരമായി ആചരിക്കുകയാണ്. പത്തുമാസത്തെ കിറ്റ് വിതരണത്തിന്റെ കമ്മീഷന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.