കൊല്ലത്ത് ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ ജീവനൊടുക്കി ; കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന ഏഴാമത്തെയാള്‍

സാമ്പത്തിക ബാധ്യതകളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു
ആത്മഹത്യ ചെയ്ത സുമേഷ് / ടെലിവിഷന്‍ ചിത്രം
ആത്മഹത്യ ചെയ്ത സുമേഷ് / ടെലിവിഷന്‍ ചിത്രം

കൊല്ലം : കൊല്ലം കുണ്ടറയില്‍ ലൈറ്റ് ആന്റ് സൗണ്ട് ഉടമ ജീവനൊടുക്കി. കൊല്ലം കുണ്ട കൈതാക്കോട് കല്ലു സൗണ്ട്‌സ് ഉടമ സുമേഷ് ആണ് ആത്മഹത്യ ചെയ്തത്. കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക ബാധ്യതകളാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

ഇന്നലെ രാവിലെയാണ് സുമേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. കഴിഞ്ഞ ലോക്ഡണിന് മുമ്പാണ് ഭാര്യയുടേയും ഭര്‍ത്താവിന്റേയും പേരിലുള്ള വസ്തു പണയപ്പെടുത്തി സുമേഷ് ബാങ്ക് വായ്പ എടുത്ത് കല്ലു ലൈറ്റ് ആന്റ് സൗണ്ട്‌സ് തുടങ്ങിയത്. 

അതിന് ശേഷം ലോക്ഡൗണ്‍ വന്നതോടെ ഉത്സവങ്ങളും പൊതുപരിപാടികളും ഇല്ലാതായി. ഇതോടെ വായ്പ തിരിച്ചടക്കാനാകാത്ത സ്ഥിതിയായി. കടബാധ്യത രൂക്ഷമായതിനെ തുടര്‍ന്ന് സുമേഷ് ജീവനൊടുക്കുകയായിരുന്നു എന്ന് ബന്ധുക്കളും സഹപ്രവര്‍ത്തകരും പറയുന്നു. 

കൊല്ലത്ത് കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്ന ആദ്യ ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമയാണ് സുമേഷ്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണിന് ശേഷം കടബാധ്യത മൂലം സംസ്ഥാനത്ത് ഏഴ് ലൈറ്റ് ആന്റ് സൗണ്ട് ഉടമകളാണ് ജീവനൊടുക്കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com