41 തസ്തികകളില്‍ ഒഴിവ്, സെപ്റ്റംബര്‍ എട്ടുവരെ അപേക്ഷിക്കാം

വിവിധ വകുപ്പുകളില്‍ ഒഴിവുള്ള 41 തസ്തികകളിലേക്ക് സെപ്റ്റംബര്‍ എട്ടുവരെ പിഎസ് സി വഴി അപേക്ഷിക്കാം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ഒഴിവുള്ള 41 തസ്തികകളിലേക്ക് സെപ്റ്റംബര്‍ എട്ടുവരെ പിഎസ് സി വഴി അപേക്ഷിക്കാം. വിവിധ തസ്തികകളുടെ വിവരങ്ങള്‍ താഴെ നല്‍കുന്നു.

ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് III, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് ക കേരള തുറമുഖ വകുപ്പ്, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II/ഓവര്‍സിയര്‍ ഗ്രേഡ് കക (ഇലക്ട്രിക്കല്‍)ഹാര്‍ബര്‍ ആന്‍ഡ് എന്‍ജിനിയറിങ് വകുപ്പ്, ഫിഷറീസ് അസിസ്റ്റന്റ് ഫിഷറീസ് വകുപ്പ്, പൊലീസ് കോണ്‍സ്റ്റബില്‍ (ടെലികമ്യുണിക്കേഷന്‍)പൊലീസ് ബോട്ട്‌ലാസ്‌കര്‍ സംസ്ഥാന ജലഗതാഗത വകുപ്പ്, ടെക്‌നീഷ്യന്‍ ഗ്രേഡ് കേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ് 

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)
ആയുര്‍വേദ തെറാപ്പിസ്റ്റ് ഭാരതീയ ചികിത്സാ വകുപ്പ്, എല്‍.ഡി. ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടര്‍ക്ക് മാത്രം)എന്‍.സി.സി./സൈനികക്ഷേമം, ഇലക്ട്രീഷ്യന്‍ മൃഗസംരക്ഷണം, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് വിനോദസഞ്ചാരം, ലൈന്‍മാന്‍പൊതുമരാമത്ത്, ബൈന്‍ഡര്‍ ഗ്രേഡ് കകവിവിധം, സെക്യുരിറ്റി ഗാര്‍ഡ്ആരോഗ്യവകുപ്പ്, ലൈന്‍മാന്‍ ഗ്രേഡ് കം റവന്യൂ, അസിസ്റ്റന്റ് ഗ്രേഡ് II കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് ആന്‍ഡ് മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡ്,

ഒഴിവുകളുടെ എണ്ണം: 36. ഈ തസ്തികയുടെ മൂന്ന് ഒഴിവുകള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി (ചലനവൈകല്യമുള്ളവര്‍)/സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, ശ്രവണവൈകല്യമുള്ളവര്‍,കാഴ്ചക്കുറവുള്ളവര്‍) സംവരണം ചെയ്തിരിക്കുന്നു.

ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്)

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍, തിരുവനന്തപുരം: രണ്ട്, കൊല്ലം: രണ്ട്, മലപ്പുറം: അഞ്ച്, വയനാട്: ഒന്ന്, കാസര്‍കോട്: രണ്ട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ കണക്കാക്കപ്പെട്ടിട്ടില്ല.

ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം).

ഒഴിവുകളുടെ എണ്ണം: ജില്ലാടിസ്ഥാനത്തില്‍, തിരുവനന്തപുരം: ഒന്‍പത്, എറണാകുളം: ഒന്ന്, പാലക്കാട്: നാല്, കോട്ടയം: ഒന്ന്, കണ്ണൂര്‍: ആറ്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് കണക്കാക്കിയിട്ടില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക്: http://keralapsc.gov.in സന്ദര്‍ശിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com