കനത്തമഴയില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നു, കലങ്ങിയ വെള്ളം കുത്തിയൊലിച്ച് ഒഴുകി; ഭീതിയോടെ നാട്ടുകാര്‍

കനത്തമഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നത് ഭീതി പരത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: കനത്തമഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയുടെ മലയോര മേഖലകളില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നത് ഭീതി പരത്തി. കരുവാരകുണ്ട്, കാളികാവ് ഭാഗങ്ങളില്‍ പുഴയിലും കൃഷിയിടങ്ങളിലുമാണ് അപ്രതീക്ഷിതമായി ജലനിരപ്പുയര്‍ന്നത്. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാന പാതയിലും വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. 

തിങ്കളാഴ്ച വൈകിട്ടാണ് കാളികാവ് മങ്കുണ്ട് ,ചെങ്കോട്, അടക്കാക്കുണ്ട് ഭാഗങ്ങളിലെ കൃഷിയിടങ്ങളില്‍ ജലനിരപ്പുയര്‍ന്നത്. ഇതോടെ റോഡിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുണ്ടായി. പുഴയുടെ സമീപ പ്രദേശങ്ങളിലുള്ളവരും താഴ്ന്ന ഭാഗങ്ങളിലുളള കുടുംബങ്ങളും ഭീതിയിലായി.

പുഴയിലൂടെ കലങ്ങിയ വെളളം കുത്തിയൊലിച്ച് വരാന്‍ തുടങ്ങിയതോടെ ഉരുള്‍പൊട്ടലുണ്ടായതായി  പ്രചരണമുണ്ടായി. ജലനിരപ്പുയര്‍ന്ന് ചെത്തുകടവിലെ ലോഡ്ജിലും സമീപത്തെ  മൈതാനത്തും വെളളം കയറി. ചാഴിയോട് പാലത്തിനു മുകളിലും തൊട്ടടുത്ത കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഒരു മണിക്കൂറോളം സംസ്ഥാന പാത മങ്കുണ്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com