കോവിഡ് ബാധിച്ച് 13 കാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th August 2021 02:00 PM  |  

Last Updated: 25th August 2021 02:00 PM  |   A+A-   |  

gautham

ഗൗതം

 

കോഴിക്കോട് : കോവിഡ് ബാധിച്ച് പതിമൂന്നുകാരന്‍ മരിച്ചു. ബാലുശ്ശേരി പൂനത്ത് കൃഷ്ണാലയത്തില്‍ ദേവനേശന്റെ മകന്‍ ഗൗതം ദേവ് നായര്‍ ആണ് മരിച്ചത്. 

ഭിന്നശേഷിക്കാരനായ ഗൗതം രണ്ടാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം.

വീട്ടിലെ മറ്റുള്ളവര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. അഞ്ജുവാണ് അമ്മ. ഗാഥ സഹോദരിയാണ്.