ഒരാൾക്ക് കോവിഡ് വന്നാൽ എല്ലാവർക്കും പരിശോധന; പൊതുചടങ്ങുകളിൽ പുതിയ നിബന്ധന 

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം വേണോയെന്നു ശനിയാഴ്ച ചേരുന്ന യോഗം തീരുമാനിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും മാറ്റമില്ലാതെ തുടരും. അതേസമയം ശവസംസ്കാരം, വിവാഹം തുടങ്ങി പൊതുചടങ്ങുകളിൽ പങ്കെടുക്കുന്ന ആരെങ്കിലും ഒരാൾ കോവിഡ് പോസിറ്റീവാണെന്നു വന്നാൽ ഒപ്പം പങ്കെടുത്ത എല്ലാവർക്കും പരിശോധന നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്റെയും അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗങ്ങളിലേതാണ് തീരുമാനം. 

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം വേണോയെന്നു ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗം തീരുമാനിക്കും. ഞായർ ലോക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചിട്ടില്ല. സെപ്റ്റംബർ അവസാനത്തോടെ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകാനാണ് സർക്കാർ തീരുമാനം. 

വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളാണ് ഇപ്പോൾ വാക്സിനേഷനിൽ മുന്നിലുള്ളത്. ഈ ജില്ലകളിൽ രോ​ഗലക്ഷണം ഉള്ളവരെ മാത്രമായിരിക്കും ഇനി പരിശോധിക്കുക. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു രണ്ടാഴ്ച കഴിഞ്ഞും കോവിഡ് വന്നവർ അഞ്ച് ശതമാനത്തിൽ കൂടുതലുള്ള ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com