വഴിയോര കച്ചവടക്കാരിയുടെ മീന്‍ വലിച്ചെറിഞ്ഞു; വീണ്ടും ക്രൂരത

ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും പൊലീസ് കേട്ടിട്ടില്ലെന്ന് മരിയ പുഷ്പം പറഞ്ഞു
ടെലിവിഷന്‍ ദൃശ്യം
ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: വഴിയോര കച്ചവടക്കാരിയോട് വീണ്ടും പൊലീസിന്റെ ക്രൂരത. കരമന പൊലീസിനെതിരെയാണ് മരിയ പുഷ്പം എന്ന മീന്‍വില്‍പ്പനക്കാരിയുടെ മീന്‍ കുട്ട തട്ടിത്തെറിപ്പിച്ചതായി പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.

ജീവിക്കാന്‍ വേറെ മാര്‍ഗമില്ലെന്നും അസുഖബാധിതയാണെന്നും കരഞ്ഞുപറഞ്ഞിട്ടും സ്ഥലത്തെത്തിയ രണ്ട് പൊലീസുകാരും മീന്‍ തട്ടിയെറിഞ്ഞെന്ന് പരാതിക്കാരി ആരോപിച്ചു. കരമന സ്‌റ്റേഷനിലെ എസ്.ഐയും മറ്റൊരു പൊലീസുകാരനുമാണ് മീന്‍ വലിച്ചെറിഞ്ഞതെന്ന് മരിയ പുഷ്പം പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സംഭവത്തിന് പിന്നാലെ ഇവരുടെ സ്വദേശമായ വലിയ തുറയില്‍ നിന്ന് ആളുകളെത്തുകയും ഇവരോടൊപ്പം നാട്ടുകാരും ചേര്‍ന്ന് പൊലീസ് നടപടിക്കെതിരെ പ്രതിഷേധിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തി. ഇതോടെ കരമനയില്‍ ഗതാഗതഗ തടസ്സമുണ്ടായി. തുടര്‍ന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണര്‍ സംഭവ സ്ഥലത്തെത്തുകയും മരിയയോടെ സംസാരിക്കുകയും ചെയ്തു. വനിതാ പൊലീസ് എത്തി അവരെ അവിടെ നിന്ന് മാറ്റുകയാണ് ഒടുവിലുണ്ടായത്.

അതേസമയം തങ്ങളല്ല മീന്‍ കുട്ട തട്ടിത്തെറിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് ആറ്റിങ്ങലില്‍ സമാന രീതിയില്‍ വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. അഞ്ചുതെങ്ങ് സ്വദേശിനി 52 കാരിയായ അല്‍ഫോണ്‍സിയയാണ് അന്ന് അതിക്രമത്തിനിരയായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com