തീ കൊളുത്തി മരിച്ച നിലയിൽ വയോധികയുടെ മൃതദേഹം വീടിനുള്ളിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 06:43 AM  |  

Last Updated: 26th August 2021 07:11 AM  |   A+A-   |  

dress catches fire in kozhikode

പ്രതീകാത്മക ചിത്രം

 

കണ്ണൂർ; വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് കോട്ടയം പഞ്ചായത്തിലെ പൈക്കാട് ശോഭനാ നിവാസിൽ ഒകെ അംബുജാക്ഷിയെ (82) ആണ് മരിച്ച നിലയിൽ കണ്ടെത്തി. തീകൊളുത്തി മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം. 

വീടിനകത്ത് കിടപ്പുമുറിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയുടെ മകൾക്കും ഭർത്താവിനുമൊപ്പമാണ് അംബുജാക്ഷി താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം അംബുജാക്ഷിയെ ചായകുടിക്കാനായി വീട്ടുകാർ വിളിച്ചെങ്കിലും കാണാതിരുന്നതോടെ മുറി തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് മൃതദേഹം കണ്ടത്. കതിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക്ക് സംഘം സ്ഥലത്ത് പരിശോധന നടത്തി.