വാക്‌സിന്‍ എടുത്തിട്ടില്ല; പക്ഷേ സര്‍ട്ടിഫിക്കറ്റ് കിട്ടി ഗുജറാത്തില്‍ നിന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 06:56 AM  |  

Last Updated: 26th August 2021 06:56 AM  |   A+A-   |  

VACCINE1

ഫയല്‍ ചിത്രം

 


കോഴിക്കോട്: അതുല്‍രാജ് കോവിഡ് വാക്‌സിന്‍ എടുത്തിട്ടില്ല, പക്ഷേ ഗുജറാത്തില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വന്നിട്ടുണ്ട്. നടുവണ്ണൂര്‍ പഞ്ചായത്തില്‍ സ്ഥിരതമാസക്കാരനായ അതുല്‍രാജിനാണ് കഴിഞ്ഞ ദിവസം ഗുജറാത്തില്‍ നിന്ന് വാക്‌സിന്‍ എടുത്തതായുള്ള സര്‍ട്ടിഫിക്കറ്റ് വന്നത്. 

ഓഗസ്റ്റ് 23ന് ഗുജറാത്തിലെ ബനസ്‌കന്തയില്‍ ഒന്നാം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ നടത്തിയെന്നാണ് സര്‍ട്ടിഫിക്കറ്റിലുള്ളത്. 26കാരനായ അതുല്‍രാജ് ഇതുവരെ ഗുജറാത്തില്‍ പോയിട്ടില്ല. അടുത്ത വാക്‌സിന്‍ സ്വീകരിക്കാനായി നവംബര്‍ 15നും ഡിസംബര്‍ 13നും ഇടയില്‍ എത്തണമെന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അതുലിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റാരോ വാക്‌സിന്‍ എടുത്തതായാണ് മനസിലാക്കുന്നത്.