എംഎസ്എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു; നടപടിയില്ലെന്ന് ലീഗ്; 'ഹരിത' തുടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 12:57 PM  |  

Last Updated: 26th August 2021 12:57 PM  |   A+A-   |  

haritha against league

ഫാത്തിമ തെഹ് ലിയ

 

മലപ്പുറം: ഹരിത വിവാദത്തില്‍ എംഎസ്എഫ് നേതാക്കള്‍ക്കെതിരെ നടപടിയില്ല. ഹരിതയെ മരവിപ്പിച്ച നടപടി മുസ്ലീം ലീഗ് പിന്‍വലിച്ചു. ഇരുവര്‍ക്കും തെറ്റ് ബോധ്യപ്പെട്ടതായും എംഎസ്എഫ് നേതാക്കള്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതായും മുസ്ലീം ലീഗ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

ഇതിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി ഹരിത പിന്‍വലിക്കും. ഇക്കാര്യത്തില്‍ എംഎസ്എഫ് നേതാക്കള്‍ ഫെയ്‌സ്ബുക്കിലൂടെ ഖേദപ്രകടനം നടത്തുമെന്ന് ലീഗ് നേതാക്കള്‍ അറിയിച്ചു. ഇതോടെ നിലവിലുള്ള പ്രശ്‌നങ്ങള്‍ താത്കാലിക പരിഹാരമായി. 

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി.അബ്ദുള്‍ വഹാബ്, ജില്ലാ പ്രസിഡന്റ് കബീര്‍ എന്നിവരെയാണ് സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മൂന്ന് പേരും സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുമെന്ന് ലീഗ് നേതാക്കളെ അറിയിക്കുകയായിരുന്നു.