കോവിഡ് ചികിത്സയിൽ കഴിഞ്ഞ വയോധികയുടെ സ്വർണവള മോഷ്ടിച്ചു; നഴ്സ് അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th August 2021 08:04 AM  |  

Last Updated: 26th August 2021 08:04 AM  |   A+A-   |  

wife and two relatives were arrested

പ്രതീകാത്മക ചിത്രം

 

കൊച്ചി; കളമശേരി മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ മോഷണം നടത്തിയ നഴ്സ് പിടിയിൽ. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 77കാരിയുടെ സ്വർണവള മോഷണം പോയ കേസിലാണ് നഴ്സ് പിടിയിലായത്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആലുവ സ്വദേശി എൻഎസ് സുലുവിനെ (32) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. 

മെഡിക്കൽ കോളജിലെ എച്ച് വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചേരാനല്ലൂർ പാറേക്കാടൻ വീട്ടിൽ മറിയാമ്മയുടെ 12 ​ഗ്രാമിന്റെ വളയാണ് മോഷണം പോയത്. മറിയാമ്മയുടെ മകൾ ശുചിമുറിയിൽ പോയ സമയത്തായിരുന്നു മോഷണം. മകൾ മടങ്ങിയെത്തിയപ്പോൾ മറിയാമ്മയുടെ കയ്യിൽ ഘടിപ്പിച്ചിരുന്ന ഐവി സെറ്റ് ഊരിക്കിടക്കുന്ന നിലയിലായിരുന്നു. 22 നാണ് സംഭവമുണ്ടാകുന്നത്. 

തുടർന്ന് ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു നഴ്സുമാരെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് സുലു കുറ്റസമ്മതം നടത്തിയത്. മോഷ്ടിച്ച സ്വർണം കങ്ങരപ്പടിയിലെ ജ്വല്ലറിയിൽ വിറ്റിരുന്നു. ഇത് പൊലീസ് കണ്ടെടുത്തു.