ജനാഭിമുഖമായും അള്‍ത്താരയ്ക്ക് അഭിമുഖമായും കുര്‍ബാന, സിറോ മലബാര്‍ സഭയില്‍ പുതിയ ആരാധനാക്രമം, ഡിസംബര്‍ മുതല്‍

സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരിക്കാന്‍ സിനഡ് യോഗം തീരുമാനിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സിറോ മലബാര്‍ സഭയില്‍ കുര്‍ബാന ഏകീകരിക്കാന്‍ സിനഡ് യോഗം തീരുമാനിച്ചു. കുര്‍ബാനയുടെ ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും നടത്താനാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരം മുതല്‍ പുതിയ ആരാധനാക്രമം നടപ്പാക്കാനാണ് ആലോചന.എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്നുള്ളതടക്കം എതിര്‍പ്പുകള്‍ അപ്പാടെ അവഗണിച്ച് കൊണ്ടാണ് സിനഡിന്റെ പുതിയ തീരുമാനം. 

കുര്‍ബാന ഏകീകരിക്കണമെന്ന മാര്‍പ്പാപ്പയുടെ ഉത്തരവ് എല്ലാ രൂപതകളും നടപ്പാക്കണമെന്നും സിനഡ് അറിയിച്ചു. സഭാ ഐക്യത്തിന് ആരാധനാക്രമം ഏകീകരണം ആവശ്യമെന്നാണ് വിലയിരുത്തല്‍. ആരാധനാ ഏകീകരണ തീരുമാനത്തെ എതിര്‍ക്കുന്ന വൈദികരെ അനുനയിപ്പിക്കാന്‍ രൂപതാ അധ്യക്ഷന്മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. മാര്‍പ്പാപ്പയുടെ ഉത്തരവ് നടപ്പാക്കാതെയിരുന്നാല്‍ വൈദികന്മാര്‍ നടപടി നേരിടേണ്ടി വരും. 

1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടന്‍ നടപ്പാക്കണമെന്നാണ് മാര്‍പ്പാപ്പയുടെ ഉത്തരവില്‍ പറയുന്നത്. പുതിയ കുര്‍ബാന പുസ്തകത്തിനും മാര്‍പാപ്പ അംഗീകാരം നല്‍കിയിട്ടുണ്ട്.സിറോ മലബാര്‍ സഭയില്‍ ആരാധനക്രമം സംബന്ധിച്ച് വര്‍ഷങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത ജനങ്ങള്‍ക്ക് അഭിമുഖമായും ചങ്ങനാശേരി അതിരൂപത അള്‍ത്താരയ്ക്ക് അഭിമുഖമായുമാണ് കുര്‍ബാന അര്‍പ്പിക്കുന്നത്. ഈ ഭിന്നതയ്ക്കാണ് മാര്‍പ്പാപ്പയുടെ പുതിയ ഉത്തരവോടെ അവസാനമായിരിക്കുന്നത്.
1999ലെ സിനഡിന്റെ തീരുമാനം എല്ലാ രൂപതകളും ഉടന്‍ നടപ്പാക്കണമെന്നാണ് മാര്‍പ്പാപ്പയുടെ ഉത്തരവില്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com