പേരും അഡ്രസും പറഞ്ഞ് പൊലീസിന് ഭീഷണി വി‍ഡിയോ, ​ഗൗരി നന്ദയ്ക്കെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച യുവാവ് അറസ്റ്റിൽ

കൊല്ലത്ത് ലോക്ക്ഡൗണിനിടെ സാമൂഹ്യഅകലം പാലിച്ചില്ലെന്ന കാരണത്താല്‍ പിഴയിട്ടതില്‍ പ്രതിഷേധിച്ച ഗൗരിനന്ദക്കെതിരെ കേസെടുത്ത സംഭവത്തിലാണ് യുവാവ് സോഷ്യല്‍മീഡിയയില്‍ പൊലീസിനെ വെല്ലുവിളിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം; ​ പൊലീസിനെ വെല്ലുവിളിച്ച് സാമൂഹ്യമാധ്യത്തില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. പോത്തുകല്ല് കോടാലിപ്പൊയില്‍ മുണ്ടമ്പ്ര അബ്ദുറഹിമാന്‍(36) ആണ് അറസ്റ്റിലായത്. കൊല്ലത്ത് ലോക്ക്ഡൗണിനിടെ സാമൂഹ്യഅകലം പാലിച്ചില്ലെന്ന കാരണത്താല്‍ പിഴയിട്ടതില്‍ പ്രതിഷേധിച്ച ഗൗരിനന്ദക്കെതിരെ കേസെടുത്ത സംഭവത്തിലാണ് യുവാവ് സോഷ്യല്‍മീഡിയയില്‍ പൊലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റ് ചെയ്തത്.

ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചെന്നാരോപിച്ച് വയോധികനെതിരെ പെറ്റിയടിച്ച പൊലീസ് നടപടിക്കെതിരെയാണ് ഗൗരിനന്ദ പ്രതികരിച്ചത്. തുടർന്ന് ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ച് കുട്ടിക്കെതിരെ പൊലീസ് കേസെടുത്തത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. അതിനു പിന്നാ‌ലെയാണ്  പേരും വിലാസവും വെളിപ്പെടുത്തി വിഡിയോ പോസ്റ്റ് ചെയ്തത്. 

ഒമ്പതാം തീയതിയാണ് പോസ്റ്റ് പൊലീസ് ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സ്ഥലത്തില്ലായിരുന്നു. നാട്ടിലെത്തിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ ഭീഷണിപ്പെടുത്തി ജോലിയില്‍ നിരുത്സാഹപ്പെടുത്തുക, പൊതുജനത്തെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com