വീട്ടിലും ക്ഷേത്രത്തിലും കക്കാൻ കയറും, ഫ്രിഡ്‍ജ് മുതൽ ഓട്ടുപാത്രങ്ങൾ വരെ മോഷ്ടിക്കും; തൊണ്ടിമുതൽ ആക്രിക്കടയിൽ, പൊലീസ് പൊക്കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2021 09:04 AM  |  

Last Updated: 27th August 2021 09:04 AM  |   A+A-   |  

arrest

ഷമീർ,  സമീർ

 

ആലപ്പുഴ: അടഞ്ഞുകിടന്ന വീടുകളിലും ക്ഷേത്രങ്ങളിലും മോഷണം നടത്തിയ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വാറുണ്ണി എന്ന  സമീർ(36), വടക്കൻ എന്ന ഷമീർ (35) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് തൊണ്ടിമുതലും കണ്ടെടുത്തു. 

വീട്ടുകാർ വിദേശത്തായതിനാൽ അടച്ചിട്ടിരുന്ന കായംകുളത്തെ ചേപ്പാട് ജംക്‌ഷനു സമീപമുള്ള സാമുവൽ ജോർജ്, സാമുവൽ മാത്യു എന്നിവരുടെ വീടുകളിലാണ് ഉത്രാടദിവസം മോഷണം നടന്നത്. ഫ്രിഡ്ജും ഇൻവെർട്ടറും ഓട്ടുപാത്രങ്ങളുമാണ് മോഷണം പോയത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് ഒരു ആക്രിക്കടയിലേക്കാണു മോഷണ സാധനങ്ങൾ കൊണ്ടുപോയതെന്ന് കണ്ടെത്തി. ഇവിടെനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതും ഇരുവരും കുടുങ്ങിയതും. 

രാമപുരം മാളിയേക്കൽ ജംക്‌ഷനു സമീപമുള്ള ക്ഷേത്രത്തിലെ മോഷണത്തിനു പിന്നിലും ഇവരാണെന്നു അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.