ചേര്‍ത്തലയില്‍ യുവാവിനെ രണ്ടംഗസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th August 2021 10:01 PM  |  

Last Updated: 27th August 2021 10:01 PM  |   A+A-   |  

attack

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: രണ്ടംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്തിലെ തെക്കേ മഠത്തില്‍ചിറ സോമജിത്ത് (37) ആണ് കൈക്ക് വെട്ടേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. 

ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ ഇയാള്‍ കടയില്‍ നില്‍ക്കുമ്പോള്‍ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം ആക്രമിക്കാന്‍ തുനിഞ്ഞതോടെ ഇയാള്‍ സമീപത്തെ വീട്ടിലേക്ക് ഓടി.പിന്നാലെയെത്തിയ അക്രമി സംഘം വെട്ടുകയായിരുന്നു. വ്യക്തിപരമായ വിഷയമാണ് ആക്രമണത്തിന് കാരണമായതെന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു