കാണാതായിട്ട് ഒരാഴ്ച; അട്ടപ്പാടിയിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2021 08:25 PM  |  

Last Updated: 28th August 2021 08:25 PM  |   A+A-   |  

Adivasi youth hanged

പ്രതീകാത്മക ചിത്രം

 

പാലക്കാട്: ഒരാഴ്ച മുൻപ് അട്ടപ്പാടിയിൽ നിന്ന് കാണാതായ ആദിവാസി യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പടിക ഊരിലെ മശണനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

വ്യാജ വാറ്റുൾപ്പെടെ മൂന്ന് കേസുകളിൽ പ്രതിയായ മശണനെ അന്വേഷിച്ച് രണ്ട് ദിവസം മുൻപ് എക്സൈസ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കേസിൽ പ്രതിയായതിന്റെ മനോവിഷമം ആത്മഹത്യയ്ക്ക് കാരണമായെന്നാണ് പരാതി. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് അഗളി പൊലീസ് അറിയിച്ചു. 

എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മശണനെതിരെ കേസെടുത്തതെന്നും അന്വേഷണത്തിനായി ഉദ്യോഗസ്ഥർ വീട്ടിലേക്ക് പോയിരുന്നില്ലെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വ്യക്തമാക്കി.