അര്‍ധസഹോദരനുമായി സംസാരിച്ചു; കടയ്ക്കലില്‍ 13കാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2021 03:19 PM  |  

Last Updated: 28th August 2021 03:36 PM  |   A+A-   |  

kollam

കുഞ്ഞിനെ ക്രൂരമായി തല്ലുന്നതിന്റെ വീഡിയോദൃശ്യം

 

കൊല്ലം: പതിമൂന്ന് വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. കടയ്ക്കല്‍ കുമ്മിള്‍ ഊന്നുകല്‍ കാഞ്ഞിരത്തുമ്മൂടുവീട്ടില്‍  നാസറാണ് കുഞ്ഞിനെ 
ക്രൂരമായി മര്‍ദ്ദിച്ചത്. നാഭിയില്‍ ചവിട്ടേറ്റ കുഞ്ഞിനെ ചികിത്സയ്ക്ക് വിധേയനാക്കി. ബന്ധുവീട്ടില്‍ പോയതിനായിരുന്നു മര്‍ദ്ദനം. കുഞ്ഞിനെ പിതാവ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. 

പറഞ്ഞാല്‍ കേട്ടിട്ടില്ലെങ്കില്‍ കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു പിതാവിന്റെ മര്‍ദ്ദനം. ഞാനാണ് ഇവനെ  ഉണ്ടാക്കിയതെന്നും തടയാന്‍ ശ്രമിച്ച കുട്ടിയുടെ ഉമ്മാമ്മയോട് പിതാവ് പറയുന്നു.  ഇക്കാ ഇത് കണ്ടോ എന്ന് പറഞ്ഞ് കുഞ്ഞ് വാവിട്ട് കരയുന്നത് വീഡിയോയില്‍ കാണാം. അതിനിടെ പകര്‍ത്തിയ വീഡിയോ നീ പൊലീസിനെ കൊണ്ട് പോയി കാണിക്കെന്ന് ഇയാള്‍ പറയുകയും ചെയ്യുന്നു. 

മര്‍ദ്ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കല്‍ സി ഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്.  അര്‍ധസഹോദരനുമായി സംസാരിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം. എല്ലാവരും മര്‍ദ്ദനം തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തയ്യാറായില്ല. ഇയാള്‍ മദ്യലഹരിയിലായിരുന്നു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകല്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും