എത്രയോ നല്ല പട്ടികജാതിക്കാര്‍ സിപിഎമ്മിലുണ്ട്; പിണറായി മകളെ അവര്‍ക്ക് കല്യാണം കഴിച്ചുകൊടുത്താല്‍ നവോത്ഥാനമാകുമായിരുന്നു; കൊടിക്കുന്നില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2021 12:48 PM  |  

Last Updated: 28th August 2021 12:48 PM  |   A+A-   |  

kodikkunnil-_pinarayi

കൊടിക്കുന്നില്‍ സുരേഷ് - പിണറായി വിജയന്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ്. പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നു. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു.  എസ്‌സി-എസ്ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍. 

പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ഉദ്യോഗസ്ഥ നിയമനവും പിഎസ് സി നിയമനവും അതിന്റെ തെളിവാണ്. പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രിതന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്തു നല്‍കണമായിരുന്നു. സിപിഎമ്മില്‍ എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാരുണ്ടെന്നും അവര്‍ക്കാര്‍ക്കെങ്കിലും മകളെ വിവാഹം ചെയ്താല്‍ അത് നവോത്ഥാനമാകുമായിരുന്നു. ്അല്ലാതെ ഇവരുടെ  നവോത്ഥാനം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.