'കൊടിക്കുന്നില്‍ സുരേഷ് ക്രിസ്ത്യാനി; മതം മാറി പട്ടികജാതിക്കാരനായി, മുഖ്യമന്ത്രിയെ നവോത്ഥാനം പഠിപ്പിക്കേണ്ട'

മതം മാറിയ ശേഷം പട്ടികജാതി സര്‍ട്ടിഫിക്കറ്റിനായി വീണ്ടും മതം മാറി വേഷം കെട്ടിയ ആളാണ് കൊടിക്കുന്നില്‍ സുരേഷെന്ന് ലോക്താന്ത്രിക് ജനതാദള്‍
കൊടിക്കുന്നില്‍ സുരേഷ് - പിണറായി വിജയന്‍
കൊടിക്കുന്നില്‍ സുരേഷ് - പിണറായി വിജയന്‍


തം മാറിയ ശേഷം പട്ടികജാതി സര്‍ട്ടിഫിക്കറ്റിനായി വീണ്ടും മതം മാറി വേഷം കെട്ടിയ ആളാണ് കൊടിക്കുന്നില്‍ സുരേഷെന്ന് ലോക്താന്ത്രിക് ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം മടവൂര്‍. നേരത്തെ മതം മാറിയ കുടുംബത്തിലെ അംഗമായ ഇദ്ദേഹത്തിന് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്ന് സലിം മടവൂര്‍ പറഞ്ഞു.  മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കൊടിക്കുന്നില്‍ സുരേഷിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് ആരോപണവുമായി സലിം മടവൂര്‍ രംഗത്തുവന്നിരിക്കുന്നത്. 

ജോസഫ്-റോസ്‌ലി ദമ്പതികളുടെ മകനായി ജനിച്ച് നെടുമങ്ങായിരൂര്‍ പാറമലങ്കര കത്തോലിക്കാ പള്ളിയില്‍ മാമോദീസാ നടത്തിയ മൊനിയന്‍ എന്ന ക്രിസ്ത്യന്‍ യുവാവിന്  കൊടിക്കുന്നില്‍ സുരേഷെന്ന ഹിന്ദുവായി മാറാം. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷെന്ന പട്ടികജാതിക്കാരനായി മാറിയത് നിയമ വിരുദ്ധമാണ്. ഇത് കര്‍ത്താര്‍ഡ്‌സിന്റെ നിയമാവലികള്‍ കാറ്റില്‍ പറത്തിയാണ് സാധിച്ചെടുത്തത്. യഥാര്‍ഥ വിവരങ്ങള്‍ സുപ്രീം കോടതിയില്‍ നിന്നും മറച്ചു വെച്ചാണ് കൊടിക്കുന്നില്‍ അനുകൂല വിധി വാങ്ങി ഇപ്പോഴും എം.പിയായി തുടരുന്നതെന്നും സലിം ആരോപിച്ചു. 

അയിരൂര്‍പ്പാറ കത്തോലിക്കാപ്പള്ളിയിലെ രജിസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷ് ഇപ്പോഴും ക്രിസ്ത്യാനിയാണ്. ഒരേ സമയം ക്രിസ്ത്യാനിയെന്ന ഉയര്‍ന്ന സോഷ്യല്‍ സ്റ്റാറ്റസ് അനുഭവിക്കുകയും പട്ടികജാതിക്കാരനായി തെറ്റായി  രേഖകള്‍ സമ്പാദിച്ച് ആനുകൂല്യം പറ്റുകയും ചെയ്യുന്ന ഇരട്ട മുഖമുള്ള വ്യക്തിയാണ് കൊടിക്കുന്നില്‍ സുരേഷ്. ഇദ്ദേഹം മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും നവോത്ഥാനം പഠിപ്പിക്കേണ്ട.- സലിം കൂട്ടിച്ചേര്‍ത്തു. 

പിണറായി വിജയന്‍ നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നു എന്നാണ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞത്. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു. എസ്സി-എസ്ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍.

പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. ഉദ്യോഗസ്ഥ നിയമനവും പിഎസ് സി നിയമനവും അതിന്റെ തെളിവാണ്. പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രിതന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു

മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്തു നല്‍കണമായിരുന്നു. സിപിഎമ്മില്‍ എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാരുണ്ടെന്നും അവര്‍ക്കാര്‍ക്കെങ്കിലും മകളെ വിവാഹം ചെയ്താല്‍ അത് നവോത്ഥാനമാകുമായിരുന്നു. ്അല്ലാതെ ഇവരുടെ നവോത്ഥാനം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com