പഴംപൊരി തൊണ്ടയിൽ കുടുങ്ങി; ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ മരണം
By സമകാലിക മലയാളം ഡെസ്ക് | Published: 28th August 2021 09:11 AM |
Last Updated: 28th August 2021 09:11 AM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: പഴംപൊരി തൊണ്ടയിൽ കുടുങ്ങി 53കാരൻ മരിച്ചു. ഡോയിഡ് എന്നയാളാണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ടെങ്കിലും വഴിയിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു.
തോട്ടയ്ക്കാട്ടുകര പാനികുളങ്ങര റിട്ട. ക്യാപ്റ്റൻ പരേതനായ ജോസഫിന്റെ മകനാണ് ഡോയിഡ്. ഖത്തറിലെ മുൻ ഉദ്യോഗസ്ഥനാണ്. ഭാര്യ: ഷൈജ. മക്കൾ: ഡൊമിനിക്, ആന്റണി. സംസ്കാരം ഇന്നു നടക്കും.