വിവാഹ വാർഷികത്തിൽ ഭർത്താവിനൊപ്പം യാത്ര, ബൈക്കപകടത്തിൽ യുവതി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th August 2021 07:19 AM  |  

Last Updated: 28th August 2021 07:19 AM  |   A+A-   |  

women died in accident

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; വിവാഹ വാർഷികത്തിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മംഗലപുരം വാലികോണം ചീനിവിള തൊടിയിൽ വീട് കീർത്തന ഭവനിൽ‍ അർച്ചന (26) മരിച്ചത്. 

നാലാം വിവാഹവാർഷികത്തിലായിരുന്നു അർച്ചനയുടെ ദാരുണാന്ത്യം. ഭർത്താവ് രാഹുലിന് പരുക്കേറ്റു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പൗഡിക്കോണം ചെല്ലമംഗലം ദേവീക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പത്തരയോടെ അയിരൂപ്പാറ തേരുവിള ജം​ഗ്ഷനു സമീപമാണ് ഇവർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചത്. 

റോഡിലേക്ക് തെറിച്ചുവീണ അർച്ചനയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. ടെക്നോപാർക്കിൽ ഇൻഫോസിസിൽ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥയാണ്. മകൻ റിഥുരാജ്. തോന്നയ്ക്കലിൽ ഓട്ടമൊബീൽ വർക്‌ഷോപ് നടത്തുകയാണ് രാഹുൽ.