നിയന്ത്രണങ്ങൾ കടുപ്പിക്കുമോ? അവലോകന യോ​ഗം ഇന്ന്

വരും ദിവസങ്ങളിൽ സമ്പൂർണ അടച്ചിടൽ ഒഴിവാക്കിയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു സാധ്യത
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുമോ എന്ന് ഇന്നറിയാം. 
കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോ​ഗം ചേരും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. 

ഓണത്തോട് അനുബന്ധിച്ച് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് രോ​ഗവ്യാപനം രൂക്ഷമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ സമ്പൂർണ അടച്ചിടൽ ഒഴിവാക്കിയുള്ള കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണു സാധ്യത. രാത്രികാല കർഫ്യു കൂടുതൽ കർശനമാക്കാനും ആലോചിക്കുന്നുണ്ട്. 

സംസ്ഥാനത്ത് കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചിട്ടുണ്ട്. ബന്ധുവീടുകൾ സന്ദർശിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ഒഴിവാക്കണം. കുട്ടികളെ കഴിവതും പുറത്തേക്ക് കൊണ്ടുപോകാതിരിക്കണം. അവർക്ക് വാക്സീനെടുത്തിട്ടില്ല എന്ന കാര്യം പ്രത്യേകം ഓർമ്മിക്കണം. കൊവിഡ് രണ്ടാം തരം​ഗത്തിൽ കേരളത്തിൽ ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് മെയ് 12ന് ആയിരുന്നു. അന്ന് 29.76 ആയിരുന്നു ടിപിആർ. ഇത് പത്തിനടുത്തേക്ക് കുറച്ചുകൊണ്ടുവരാൻ നമുക്കായി. രോ​ഗികളുടെ എണ്ണം ഏഴിരട്ടിയോളം വർധിക്കുന്ന സാഹചര്യം വരെയുണ്ടായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com