കോണ്‍ഗ്രസില്‍ കലാപം; സതീശനും സുധാകരനും നേതൃത്വത്തിനെതിരെ പറഞ്ഞതിലപ്പുറമൊന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് അനില്‍ കുമാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th August 2021 11:24 AM  |  

Last Updated: 29th August 2021 11:24 AM  |   A+A-   |  

anilkumar

കെപി അനില്‍കുമാര്‍

 

കോഴിക്കോട്: തനിക്കെതിരായ അച്ചടക്ക നടപടി തള്ളി കെപി അനില്‍ കുമാര്‍. എവിടെ നിന്നാണ് തന്നെ പുറത്താക്കിയത്?. തനിക്ക് ഇതുവരെ പുറത്താക്കിയതായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അനില്‍ കുമാര്‍പറഞ്ഞു. താന്‍ ഇപ്പോഴും എഐസിസി അംഗമാണ്. കെപിസിസി അംഗമാണ്. മാനദണ്ഡപ്രകാരമല്ല തന്നെ പുറത്താക്കിയത്. ഇതിനെതിരെ നാളെ എഐസിസി നേതൃത്വത്തിന് പരാതി നല്‍കുമെന്ന് അനില്‍കുമാര്‍ പറഞ്ഞു.

പാര്‍ട്ടിക്കായി ഒരുപാട് അനുഭവിച്ച ആളാണ് താന്‍. പലപ്പോഴും തന്നെ മാറ്റിനിര്‍ത്തിയപ്പോഴൊന്നും താന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല. 70ശതമാനത്തിലധികം വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് താന്‍ സംസാരിച്ചത്. ഇന്നലെ വൈകീട്ട് ശേഷം നൂറ് കണക്കിന് ബ്ലോക്ക് പ്രസിഡന്റുമാരും മണ്ഡലം പ്രസിഡന്റുമാരാണ് തന്നെ വിളിച്ച് പിന്തുണ അറിയിച്ചത്.

ഗ്രൂപ്പ് സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ അനര്‍ഹരായ ആളുകളെ തിരുകിയകയറ്റുന്നു എന്നുപറഞ്ഞാണ് പുതിയ നേതൃത്വം വന്നത്. എന്നാല്‍ അവര്‍ അതിനെക്കാള്‍ മോശമായാണ് ഇവര്‍ പെരുമാറുന്നത്. വീഡി സതീശനും കെ സുധാകരനും നേതൃത്വത്തിനെതിരെ പറഞ്ഞതിനെക്കാള്‍ അധികമൊന്നും താന്‍ പറഞ്ഞിട്ടില്ല. ഇന്ന് താന്‍ പറഞ്ഞതിനേക്കാള്‍ രൂക്ഷമായിട്ടല്ലേ ഉമ്മന്‍ചാണ്ടി പ്രതികരിച്ചത്. എന്നിട്ട് എന്തേ ഉമ്മന്‍ചാണ്ടിക്കെതിരെ നടപടിയെടുക്കാത്തതെന്നും അനില്‍കുമാര്‍ ചോദിച്ചു.

എംപിയുംഎംഎല്‍എയും ഭരിക്കുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി. പാര്‍ട്ടി ഭാരവാഹികളെ തീരുമാനിക്കുന്നത് എംഎല്‍എയും എംപിമാരുമാണ്. കോഴിക്കോട്ടെ പാര്‍ട്ടിയെ ഈഗതിയിലാക്കിയത് എംപി രാഘവനാണ്. കോഴിക്കോട് നേര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വലിയ തോല്‍വിക്ക് കാരണമായതും രാഘവന്റെ ഇടപെടലാണ്. വ്യക്തിപരമായ പരാതിയല്ല താന്‍ ഉന്നയിക്കുന്നത്. പാര്‍ട്ടി എടുക്കുന്ന തീരുമാനത്തില്‍ നീതിയും ന്യായവും വേണം