കോവിഡിനെ പേടിച്ച് ആത്മഹത്യ; കൊല്ലത്ത് വിദ്യാർത്ഥി ജീവനൊടുക്കി 

20 വയസ്സുള്ള വിശ്വ കുമാർ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കോവിഡ് ഭീതിയിൽ വിദ്യാർത്ഥി ജീവനൊടുക്കി. കൊല്ലം പുനലൂർ സ്വദേശിയായ വിശ്വ കുമാറാണ് (20)  ആത്മഹത്യ ചെയ്തത്. ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

സഹോദരന് കോവിഡ് ബാധിച്ചതിനാൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ. കോവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് യുവാവ് മൊബൈൽ ഫോണിൽ എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. തൊളിക്കോട് സ്വദേശി സജികുമാർ രാജി ദമ്പതികളുടെ മകനാണ് വിശ്വ കുമാർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com