പ്ലസ് വണ്‍ മാതൃകാ പരീക്ഷ നാളെ മുതല്‍, വീട്ടിലിരുന്ന് എഴുതാം; ചെയ്യേണ്ടത് ഇത്രമാത്രം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 02:05 PM  |  

Last Updated: 30th August 2021 02:05 PM  |   A+A-   |  

plus one model exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പ്ലസ് വണ്‍ മാതൃകാ പരീക്ഷകള്‍ നാളെ തുടങ്ങും. വീട്ടിലിരുന്ന് കുട്ടികള്‍ക്കു പരീക്ഷയെഴുതാം.സെപ്റ്റംബര്‍ 6 മുതലാണ് പ്ലസ് വണ്‍ പരീക്ഷ.

പരീക്ഷയ്ക്ക് 1 മണിക്കൂര്‍ മുന്‍പ് www.dhsekerala.gov.in എന്ന സൈറ്റില്‍ നിന്നു ചോദ്യ പേപ്പര്‍ ലഭിക്കും.  4.35 ലക്ഷം കുട്ടികളാണ് പ്ലസ് വണ്‍ പരീക്ഷയെഴുതുക. 2,3,4 തീയതികളില്‍ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്‌കൂളുകളും ശുചീകരിക്കും. 

പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കരുതെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.