ഉച്ചത്തില്‍ കരച്ചില്‍; കോഴിക്കൂട്ടില്‍ നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 07:48 AM  |  

Last Updated: 30th August 2021 08:23 AM  |   A+A-   |  

python found out from kannur

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കോഴിക്കൂട്ടില്‍ നിന്നു കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. ചെറുപുഴ ഉമയംചാലിലെ വട്ടുകുളം ജിജിയുടെ കോഴിക്കൂട്ടില്‍ നിന്നുമാണു പെരുമ്പാമ്പിനെ പിടികൂടിയത്. 

ഇന്നലെ രാവിലെ കോഴികള്‍ ഉച്ചത്തില്‍ കരയുന്നത് കേട്ടു കൂട്ടില്‍ ചെന്നു നോക്കിയപ്പോഴാണ് കൂറ്റന്‍ പെരുമ്പാമ്പിനെ കണ്ടത്. ഇതിനിടയില്‍ പെരുമ്പാമ്പ് ഒരു പൂവന്‍ കോഴിയെ  അകത്താക്കുകയും മറ്റൊരു കോഴിയെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. വിവരം അറിഞ്ഞു സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ പിടികൂടി കാട്ടില്‍ കൊണ്ടുപോയി വിട്ടു.