35 രൂപ വരെ വര്‍ധന; പാലിയേക്കരയില്‍ ബുധനാഴ്ച മുതല്‍ നിരക്ക് ഉയരും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 07:08 AM  |  

Last Updated: 30th August 2021 07:08 AM  |   A+A-   |  

rates increased at paliyekkara toll plaza

പാലിയേക്കര ടോള്‍ പ്ലാസ/ ഫയല്‍ ചിത്രം

 

തൃശൂര്‍:ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ ബുധനാഴ്ച മുതല്‍ ടോള്‍ നിരക്ക് കൂടും. വിവിധ വിഭാഗങ്ങളിലുള്ള വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 5 രൂപ മുതല്‍ 35 രൂപവരെയാണു വര്‍ധന.തദ്ദേശവാസികളുടെ പ്രതിമാസ യാത്രാനിരക്കില്‍ മാറ്റമില്ല. 

ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ച് എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിനാണ് പാലിയേക്കരയില്‍ ടോള്‍ നിരക്ക് പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ടോള്‍ നിരക്കില്‍ കാര്യമായ വ്യതിയാനം വരുത്തിയിരുന്നില്ല. ഇത്തവണ സൂചിക താഴ്ന്നപ്പോഴും ടോള്‍ നിരക്ക് ഉയര്‍ന്നതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരുഭാഗത്തേക്ക് 80 രൂപയാകും ടോള്‍ നിരക്ക്. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കും 110 ആയിരുന്നത് 120 രൂപയാക്കി. ചരക്ക് വാഹനങ്ങള്‍ക്ക് 140രൂപയും ബസിന് 275 രൂപയുമാണ് ടോള്‍നിരക്ക്.