ഓഗസ്റ്റിലെ റേഷന്‍ രണ്ടു ദിവസം കൂടി മാത്രം ; ഓണക്കിറ്റ് വാങ്ങിയത് 83.26 ലക്ഷം പേര്‍

മുന്‍മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തില്‍ കൂടുതല്‍ പേര്‍ റേഷന്‍ വാങ്ങി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം ഇനി രണ്ടു ദിവസം കൂടി. ഇന്നും നാളെയുമായി റേഷന്‍ വിതരണം നടക്കുമെന്നും  ഓണക്കിറ്റിന്റെ വിതരണവും ഈ ദിവസങ്ങളില്‍ തുടരുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. 

മുന്‍മാസങ്ങളെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തില്‍ കൂടുതല്‍ പേര്‍ റേഷന്‍ വാങ്ങി. ആകെയുള്ള 90,63,889 കാര്‍ഡ് ഉടമകളില്‍ ഇതുവരെ 83,26,447 (91.86 ശതമാനം) പേര്‍ കിറ്റുകള്‍ കൈപ്പറ്റി. പിഎംജെകെവൈ പ്രകാരമുള്ള സൗജന്യ റേഷന്‍ 92.18 ശതമാനം പേരും  കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com