സ്വർണ മിശ്രിതം ജീൻസ് പാന്റ്സിൽ തേച്ച് പിടിപ്പിച്ച് മുകളിൽ തുണി തുന്നിച്ചേർത്തു; സ്വർണക്കടത്തിന്റെ പുതുവഴി; പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 09:27 PM  |  

Last Updated: 30th August 2021 09:27 PM  |   A+A-   |  

gold smuggling case

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: പുതിയ രീതിയിൽ സ്വർണം കടത്താനുള്ള ശ്രമം കണ്ടെത്തി കസ്റ്റംസ്. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലാണു സ്വർണക്കടത്തുകാരുടെ ഏറ്റവും പുതിയ രീതി കസ്റ്റംസ് പൊളിച്ചത്. സ്വർണ മിശ്രിതം തേച്ചു പിടിപ്പിച്ച ജീൻസ് പാന്റ്സ് ധരിച്ച് സ്വർണം കടത്താനുള്ള ശ്രമമായിരുന്നു. 

15 ലക്ഷം രൂപയ്ക്ക് തുല്യമായ 302 ഗ്രാം സ്വർണമാണു ഞായർ രാത്രി ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ ചെറുതാഴം സ്വദേശി ശിഹാബിൽ നിന്നു പിടികൂടിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണ മിശ്രിതം പാന്റിൽ തേച്ച് പിടിപ്പിച്ച് അതിനു മുകളിൽ തുണി തുന്നിച്ചേർത്താണു കടത്താൻ ശ്രമിച്ചത്. 

വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ഇയാൾ ധരിച്ച പാന്റ്സിലാണ് ഏറ്റവും പുതിയ കടത്തു രീതി പരീക്ഷിച്ചത്. കസ്റ്റംസ് അസി. കമ്മീഷണർ ഫായിസ് മുഹമ്മദ്, സൂപ്രണ്ടുമാരായ പിസി ചാക്കോ, എസ് നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, സന്ദീപ് കുമാർ, യദു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.