ചെറിയ തലവേദന പോലും അവഗണിക്കരുത്, സ്വയം ചികിത്സ ആപത്ത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി 

കോവിഡ് ബാധിച്ച് വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍  കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
വീണാ ജോര്‍ജ്, ഫയല്‍ ചിത്രം
വീണാ ജോര്‍ജ്, ഫയല്‍ ചിത്രം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വീടുകളില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍  കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചെറിയ തലവേദനപോലും അവഗണിക്കരുത്. സ്വയം ചികിത്സിച്ചാല്‍ പിന്നീട് ലക്ഷണങ്ങള്‍ ഗുരുതരമാകുമെന്നും മന്ത്രി ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.

മറ്റ് അനുബന്ധരോഗമുള്ളവര്‍പോലും  ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യമുണ്ട്.ആരോഗ്യം മോശമായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.വീടുകളിലും ആശുപത്രിയിലേക്ക് പോകുന്ന വഴിയും ചികിത്സ തുടങ്ങി  മൂന്ന് ദിവസത്തിനുള്ളിലുമായി 1500ഓളം മരിച്ചു. അശ്രദ്ധമൂലം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്.

തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്കുള്ള പ്രത്യേക സംവിധാനവും ക്ലിനിക്കും മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. എല്ലാവരും വാക്‌സിനെടുത്ത് സ്വയം സുരക്ഷിതരാകണമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങളുടെ വിവിധ സംശയങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും മന്ത്രി  മറുപടി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com