രോഗിയെന്ന വ്യാജേന ഇ-സഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യും, ഡോക്ടർമാർക്ക് മുമ്പിൽ നഗ്നതാ പ്രദർശനം; യുവാവ് അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 09:01 PM  |  

Last Updated: 30th August 2021 09:01 PM  |   A+A-   |  

download

ഫയല്‍ ചിത്രം

 

ആലപ്പുഴ: സർക്കാരിന്റെ ടെലി മെഡിസിൻ പദ്ധതിയായ ഇ-സഞ്ജീവനി പോർട്ടലിൽ വഴി ഡോക്ടർമാരെ നഗ്നത പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി സഞ്ജയ് കെ ആർ (25) ആണ് അറസ്റ്റിലായത്. പോർട്ടലിൽ കയറി ഡോക്ടർമാർക്കുനേരെ അശ്ലീല സംസാരങ്ങൾ നടത്തുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. 

രോഗിയാണന്ന വ്യാജേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷം ഓൺലൈനിലൂടെ അഭിമുഖത്തിനെത്തുന്ന ഡോക്ടർക്ക് നേരെയായിരുന്നു യുവാവിന്റെ നഗ്നതാ പ്രദർശനം. അശ്ലീല സംഭാഷണം മാത്രം നടത്തിവന്ന ഇയാൾ സ്ഥിരം ശല്യമായതിനെ തുടർന്ന് വിവിധ ജില്ലകളിലെ വനിതാ ഡോക്ടർമാർ പരാതി അറിയിച്ചിരുന്നു.  

ആലപ്പുഴ ജില്ലയിലെ വനിതാ ഡോക്ടർ നൽകിയ  പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് അറസ്റ്റിലെത്തിയത്. ഇയാളിൽ നിന്നും മൊബൈൽ ഫോൺ, ലാപ്ടോപ്പ് എന്നിവ കണ്ടെടുത്തു. സഞ്ജയ് യെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.