വയനാട്ടിൽ 16കാരിയെ പീഡിപ്പിച്ചു; ബസ് കണ്ടക്ടർ പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th August 2021 08:22 AM  |  

Last Updated: 30th August 2021 08:22 AM  |   A+A-   |  

sexual assault case

പ്രതീകാത്മക ചിത്രം

 

ബത്തേരി: വയനാട്ടില്‍ പതിനാറ് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. പെണ്‍കുട്ടിയുടെ പരാതിയില്‍ മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോക്സോ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. 

മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സ്വകാര്യ ബസ് കണ്ടക്ടറായ ബൈജു കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയെ ബസ്സിൽ വെച്ച് പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബൈജു ജോലി ചെയ്തിരുന്ന സ്വകാര്യ ബസ്സും പൊലീസ് കസ്റ്റഡിയിലെടുത്തു.