പി വി അന്‍വറിന് തിരിച്ചടി; നാല് തടയണകള്‍ ഒരുമാസത്തിനുള്ളില്‍ പൊളിക്കണം, ജില്ലാ കലക്ടറുടെ ഉത്തരവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 09:22 PM  |  

Last Updated: 31st August 2021 09:22 PM  |   A+A-   |  

anwar

 

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എ നിര്‍മ്മിച്ച കക്കാടംപൊയിലിലെ നാല് തടയണകള്‍ ഒരുമാസത്തിനുള്ളില്‍ പൊളിച്ചുനീക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്. കലക്ടര്‍ക്ക് എതിരായ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങിയതിന് പിന്നാലെയാണ് നടപടി. 

തടയണകള്‍ പൊളിച്ചുനീക്കുന്നതിനുള്ള ചിലവ് പാര്‍ക്കിന്റെ ഉടമകളില്‍ നിന്ന് ഈടാക്കണമെന്ന് കൂടരഞ്ഞി പഞ്ചായത്തിന് നല്‍കിയ നിര്‍ദേശത്തില്‍ കലക്ടര്‍ വ്യക്തമാക്കി. നീര്‍ച്ചാലുകള്‍ തടയുന്നതും നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതും കുറ്റകരമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എകിരെ നടപടിയെടുക്കാത്തതില്‍ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമനടപടികള്‍ ആരംഭിച്ചത്.