ഗാര്‍ഹിക പീഡനം : യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ; ഓഡിയോ ക്ലിപ്പ് പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 01:17 PM  |  

Last Updated: 31st August 2021 01:17 PM  |   A+A-   |  

suneesha

മരിച്ച സുനീഷ / ടെലിവിഷന്‍ ചിത്രം

 

കണ്ണൂര്‍: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കി.  പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് മരിച്ചത്. ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ഭര്‍ത്താവ് വിജീഷില്‍ നിന്നും നിരന്തരം മര്‍ദനം നേരിട്ടു എന്ന് വ്യക്തമാകുന്ന സുനീഷയുടെ ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നും ശബ്ദരേഖയില്‍ പറയുന്നു. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ഓഡിയോയിലുണ്ട്. 

ഒന്നരവര്‍ഷം മുമ്പാണ് വിജീഷും സുനീഷയും വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാതെ പയ്യന്നൂര്‍ പൊലീസ് ഇരുവീട്ടുകാരെയും വിളിച്ച് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു.