സൗജന്യ ഇ വെഹിക്കിള്‍ റിച്ചാര്‍ജ് കെഎസ്ഇബി നിര്‍ത്തുന്നു; യൂണിറ്റിന് 15 രൂപ ഈടാക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 09:06 AM  |  

Last Updated: 31st August 2021 09:06 AM  |   A+A-   |  

e_vehicle_recharge

ഫയല്‍ ചിത്രം


തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ചാർജ്ജിങ്ങിന് നിരക്ക് ഈടാക്കാൻ ഒരുങ്ങി കെഎസ്ഇബി. നിലവിൽ തുടരുന്ന സൗജന്യ ചാർജ്ജിങ് സൗകര്യം കെഎസ്ഇബി അവസാനിപ്പിക്കും. 

യൂണിറ്റിന് 15 രൂപ വെച്ച് ഈടാക്കാൻ ആണ് റഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ നിരക്ക് ഈടാക്കിത്തുടങ്ങും. 30-50 യൂണിറ്റ് വൈദ്യുതിയാണ് ഒരു കാർ ചാർജ്ജ് ചെയ്യാൻ  വേണ്ടിവരുന്നത്. അതിന് 450- 750 രൂപ ചെലവ വരും. 40 കിലോ വാട്ട് ശേഷിയുള്ള ബാറ്ററി ഫുൾ ചാർജ് ചെയ്ത് 320 മുതൽ 350 കിലോമീറ്റർ വരെ കാർ ഓടിക്കാനാവും.

സംസ്ഥാനത്ത് കൂടുതൽ ചാർജ്ജിങ് സ്റ്റേഷനുകൾ തുറക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ഇബി. ആറ്‌ കോർപറേഷനുകളിലായി ആറ് ചാർജ്ജിങ് സ്റ്റേഷനുകളാണ് നിലവിലുള്ളത്. 56 സ്റ്റേഷനുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി നിൽക്കുന്നു. ഇവിടെ ഒരേസമയം മൂന്ന് വാഹനങ്ങൾക്ക് ഒരു സ്റ്റേഷനിൽ ചാർജ്ജ് ചെയ്യാം.