തിരുവനന്തപുരത്ത് നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; കസ്റ്റഡിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 06:44 PM  |  

Last Updated: 31st August 2021 06:44 PM  |   A+A-   |  

suresh

സെൽവരാജ്

 

തിരുവനന്തപുരം: ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങിയ ഷീബ എന്ന പ്രഭ (38)യെയാണ് ഭർത്താവ് സുരേഷ് എന്ന സെൽവരാജ് വെട്ടിക്കൊന്നത്. സംഭവത്തിൽ സെൽവരാജിനെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. 

പ്രഭ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സെൽവരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

കുടുംബ പ്രശ്നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റൂറൽ എസ്പി പികെ മധുവിന്റെ നേതൃത്വത്തിൽ പൊലീസ് പ്രാഥമിക നടപടികൾ പൂർത്തീകരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.