പി കെ ശശി കെടിഡിസി ചെയര്‍മാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 04:26 PM  |  

Last Updated: 31st August 2021 04:27 PM  |   A+A-   |  

pk_sasi

പി കെ ശശി/ഫയല്‍


തിരുവനന്തപുരം: ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ പി കെ ശശിയെ കെടിഡിസി ചെയര്‍മാനായി നിയമിച്ചു. കോര്‍പറേഷന്‍ ബോര്‍ഡംഗമായും ചെയര്‍മാനായും നിയമിച്ചുകൊണ്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്. എം വിജയകുമാറിന് പകരമാണ് ശശിയെ തെരഞ്ഞെടുത്തത്. 

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ പി കെ ശശിയെ സിപിഎം സസ്‌പെന്റ് ചെയ്തിരുന്നു.  സസ്‌പെന്‍ഷന്‍ കാലാവധി പിന്‍വലിച്ചശേഷം  അദ്ദേഹത്തെ പാലക്കാട്  ജില്ലാ സെക്രട്ടറിയേറ്റിലേക്ക്  തിരിച്ചെടുത്തിരുന്നു.