ആദ്യ ജോലിയില്‍ പ്രവേശിക്കാന്‍ പോയ യുവതി ഹൃദയാഘാതം മൂലം മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 07:27 AM  |  

Last Updated: 31st August 2021 07:27 AM  |   A+A-   |  

aishwarya_died_of_heart_attack

ഐശ്വര്യ/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

 

ചമ്രവട്ടം: ആദ്യമായി ലഭിച്ച ജോലിക്കായി പുനെയിലേക്ക് പോയ യുവതി ഹൃദയാഘാതാത്തെ തുടർന്ന് മരിച്ചു. ആലത്തിയൂർ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസന്റ മകൾ ഐശ്വര്യ(21) ആണ് മരണപ്പെട്ടത്. 

ക്യാമ്പസ് സെലക്ഷൻ വഴി ലഭിച്ച ജോലിക്ക് കമ്പനിയിൽ ചേരാനാണ് ഐശ്വര്യ പുനെയിലേക്ക് തിരിച്ചത്.  കോട്ടക്കൽ പോളിയിൽ നിന്ന് ക്യാമ്പസ് സെലക്ഷൻ വഴിയാണ് ഐശ്വരയ്ക്ക് ജോലി ലഭിച്ചത്.  കൂട്ടുകാരോടൊപ്പം കമ്പനി ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവർ പുനെയിലേക്ക് പോയത്.

25ന് അസ്വസ്ഥത അനുഭവപ്പെട്ട ഐശ്വര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു.