ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചു; രണ്ടു മരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st August 2021 01:19 PM  |  

Last Updated: 31st August 2021 01:19 PM  |   A+A-   |  

two deaths after car colliding in alappuzha

ആലപ്പുഴ ബൈപാസില്‍ വാഹനാപകടത്തില്‍ കാര്‍ തകര്‍ന്ന നിലയില്‍

 

ആലപ്പുഴ: ആലപ്പുഴ ബൈപാസില്‍ വാഹനാപകടത്തിൽ രണ്ടു മരണം. കാറുകള്‍ കൂട്ടിയിടിച്ച് മരട് കൊടവന്‍തുരുത്ത് സ്വദേശി സുനില്‍കുമാര്‍ ചെല്ലാനം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ബാപ്പു വൈദ്യര്‍ ലെവല്‍ ക്രോസിന് സമീപത്തുവെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ജോസഫ്, മില്‍ട്ടൻ എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും എറണാകുളം ഭാഗത്തേക്ക് വന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് നാലുപേരെയും പുറത്തെടുത്തത്.