മിന്നലേറ്റ്‌ വീട്ടിലെ ഫാന്‍ പൊട്ടിത്തെറിച്ചു, രണ്ടര വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2021 08:33 AM  |  

Last Updated: 01st December 2021 08:33 AM  |   A+A-   |  

lightning

പ്രതീകാത്മക ചിത്രം


അമയന്നൂർ: ഇടിമിന്നലിനെ തുടർന്നു വീട്ടിലെ ഫാൻ പൊട്ടിത്തെറിച്ചു. സംഭവത്തിൽ കൊച്ചു കുട്ടി ഉൾപ്പെടെ 2 പേർക്കു പരിക്ക്. കോട്ടയം അമയന്നൂരാണ് സംഭവം. 

പൂതിരിക്കൽ പുളിക്കത്തോപ്പിൽ ഇബ്രാഹിം, മകൾ രണ്ടര വയസ്സുകാരി നൂറ ഫാത്തിമ എന്നിവർക്കാണ് ഫാൻ പൊട്ടിത്തെറിച്ച് പരുക്കേറ്റത്. ഫാൻ പൊട്ടി തെറിച്ചു ദേഹത്തേക്കു കഷണങ്ങൾ തെറിച്ചു വീഴുകയായിരുന്നു. വീടിനും നാശനഷ്‍‍‌‍‌ടമുണ്ടായിട്ടുണ്ട്. ചൊവ്വാഴ്ച 3.30ഓടെയാണ് സംഭവം. 

ഇബ്രാഹിമിന്റെ കഴുത്തിനു പിന്നിലും കാലിലും, നൂറയുടെ കയ്യിലും ഫാനിന്റെ കഷണം തെറിച്ചു വീണു. കുടുംബാംഗങ്ങൾ വീട്ടിൽ സംസാരിച്ചിരിക്കുന്നതിന് ഇടയിലാണ് സംഭവം. ശക്തമായ മിന്നലിൽ വീട്ടിലെ മീറ്ററും വയറിങ്ങും പൂർണമായി കത്തി നശിച്ചു. വീടിന്റെ സിറ്റൗട്ടിലെ ഭിത്തി പൊട്ടുകയും ചെയ്തിട്ടുണ്ട്.