കാനഡയില്‍ ജോലി വാഗ്ദാനം; 38 ലക്ഷം രൂപ തട്ടിയെടുത്തു; ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ സ്വദേശി ഷിബു ഉമ്മനാണ് അറസ്റ്റിലായത്.
അറസ്റ്റിലായ ആലപ്പുഴ സ്വദേശി ഷിബു ഉമ്മന്‍
അറസ്റ്റിലായ ആലപ്പുഴ സ്വദേശി ഷിബു ഉമ്മന്‍

ചാലക്കുടി : കാനഡയിലേക്ക്  ഐഇഎല്‍ടിഎസ് ഇല്ലാതെ  ജോലി ശരിയാക്കാമെന്ന് പറഞ്ഞു ചാലക്കുടി സ്വദേശികളായ  രണ്ടുപേരില്‍ നിന്ന് ഇന്ന് 38 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍. ആലപ്പുഴ സ്വദേശി ഷിബു ഉമ്മനാണ് അറസ്റ്റിലായത്. ചാലക്കുടി ഡി വൈഎസ്പി  സ.ആര്‍  സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് ദീര്‍ഘനാളത്തെ അന്വേഷണത്തിനൊടുവില്‍ ഇയാളെ പിടികൂടിയത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യാനും പഠിക്കാനും ഭാഷാ പ്രാവീണ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കോര്‍ ലഭിക്കാന്‍ ഐഇഎല്‍ടിഎസ് പരീക്ഷ നിശ്ചിത സ്‌കോര്‍ വേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഐഇഎല്‍ടിഎസ് ഇല്ലാതെ ജോലി ശരിയാക്കാം എന്നു പറഞ്ഞു  വിസ വാഗ്ദാനം ചെയ്തു  ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയതത്. 2019 ജനുവരി മാസം മുതല്‍ 2020 മെയ് മാസം വരെ വിവിധ ഇടവേളയിലാണ്  കേസിനാസ്പദമായ സംഭവം നടന്നത്, പരാതിക്കാരുടെ ബന്ധുക്കള്‍ക്ക് വിസ വാഗ്ദാനം ചെയ്ത് പണം പറ്റിയ ശേഷം വിസ നല്‍കാതെയും കൊടുത്ത പണം തിരികെ നല്‍കാതെയും വഞ്ചന നടത്തി എന്ന പരാതിയുമായാണ് പണം നഷ്ടപ്പെട്ടവര്‍ പൊലീസിനെ സമീപിച്ചത്. തുടര്‍ന്ന് അന്വേഷണം നടത്താന്‍ ഒരു പ്രത്യേകസംഘം രൂപികരിക്കുകയായിരുന്നു.

ഈ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി അന്വേഷിക്കുമെന്നും പിടിയിലായ ഷിബു ഉമ്മന് മറ്റെവിടെയെങ്കിലും കേസുകള്‍ ഉണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com