അഞ്ച് വയസുവരെയുള്ളവര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഒഴിവാക്കി; 10 വയസിന് താഴെയുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട; ശബരിമലയില്‍ കൂടുതല്‍ ഇളവുകള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2021 02:44 PM  |  

Last Updated: 01st December 2021 02:44 PM  |   A+A-   |  

sabarimala childrens

ഫയല്‍ ചിത്രം

 


തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വെര്‍ച്വുല്‍ ക്യൂ ബുക്കിങ് ഒഴിവാക്കി. പതിനെട്ടുവയസിന് താഴെയുള്ളവര്‍ക്ക് ബുക്കിങിന് സ്‌കൂള്‍, കോളജ് ഐഡി കാര്‍ഡുകള്‍ ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പരാമവധി ഇളവുകള്‍ ആവശ്യപ്പെട്ട ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. വെര്‍ച്വുല്‍ ക്യൂ പൂര്‍ണമായി ഒഴിവാക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് വേണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു

പ്രസാദത്തിനുള്ള ബുക്കിങ് വെര്‍ച്വുല്‍ ക്യൂ വഴി ബുക്ക് ചെയ്യാനും അവസരമുണ്ട്. സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ തങ്ങാന്‍ മുറികള്‍ അനുവദിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.