പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ല, പ്രധാന വരുമാനമാര്‍ഗം, ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍

പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം

കൊച്ചി: പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ പ്രധാന വരുമാനമാര്‍ഗമാണ്. കോവിഡ് കാലമായതിനാല്‍ ഇപ്പോള്‍ ഇക്കാര്യം പരിഗണിക്കാനാകില്ലെന്നും കൂടുതല്‍ ആലോചന വേണമെന്നും ജിഎസ്ടി കൗണ്‍സില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചു. മറുപടിയില്‍ അതൃപ്തി അറിയിച്ച ഹൈക്കോടതി കൃത്യമായ വിശദീകരണം നല്‍കാന്‍ ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. ഡിസംബര്‍ രണ്ടാം വാരം വീണ്ടും ഹര്‍ജി പരിഗണിക്കും.

പെടോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ്എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുള്ളത് . പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നിരസിച്ചതില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ജിഎസ്ടി കൗണ്‍സിലിനോടും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 

പെടോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ഹര്‍ജിക്കാരുടെ നിവേദനം കേന്ദ്ര സര്‍ക്കാരിന് അയക്കാനും തീരുമാനം എടുക്കാനും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ജി എസ് ടി കൗണ്‍സില്‍ നിവേദനം തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ വീണ്ടും സമീപിച്ചത് .മതിയായ കാരണം പറയാതെ നിവേദനം തള്ളിയെന്നാണ് പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com