സര്‍ സയ്യിദ് ക്യാമ്പസില്‍ വീണ്ടും റാഗിങ്; രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയെ മര്‍ദിച്ചെന്ന് പരാതി

തളിപ്പറമ്പ് സര്‍ സയ്യിദ് ക്യാമ്പസില്‍ വീണ്ടും റാഗിങ് പരാതി. സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ സ്റ്റഡീസിലാണ് റാഗിങ് നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കണ്ണൂര്‍: തളിപ്പറമ്പ് സര്‍ സയ്യിദ് ക്യാമ്പസില്‍ വീണ്ടും റാഗിങ് പരാതി. സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ സ്റ്റഡീസിലാണ് റാഗിങ് നടന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയായ അസ്‌ലഫിനെ ഏഴ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചതായാണ് പരാതി. പരാതിയെത്തുടര്‍ന്ന് കോളജ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ റാഗിങ് നടന്നത് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസില്‍ വിവരമറിയിച്ചു. വിദ്യാര്‍ത്ഥിയും തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 

നേരത്തെ നടന്ന റാഗിങിനെക്കുറിച്ചുള്ള വിവരം അസ്‌ലഫ് കോളജ് അധികൃതരെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചത് എന്നാണ് വിവാരം. 

കഴിഞ്ഞയാഴ്ച ഇതേ ക്യാമ്പയില്‍ റാഗിങ് നടത്തിയതിന് നാലു വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാംവര്‍ശഷ ബിരുദ വിദ്യാര്‍ത്ഥി ഷഹസാദിനെ മര്‍ദിച്ച കേസിലാണ് നാലുപേരെ അറസ്റ്റ് ചെയ്തത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ മുഹമ്മദ് നിദാല്‍, മുഹമ്മദ് ആശിഖ്, മുഹമ്മദ് സഷീന്‍, റിജ്നാന്‍ റഫീക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പന്ത്രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു എന്നാണ് ഷഹസാദിന്റെ പരാതി. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

ക്ലാസിലിരിക്കുകയായിരുന്ന ഷഹസാദിനോട് രണ്ടാം വര്‍ഷ സീനിയര്‍ പെണ്‍കുട്ടികള്‍ പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷഹസാദ് പാടാന്‍ തയ്യാറായില്ല. ഇതിന് പിന്നാലെ ഒരു കൂട്ടം ആണ്‍ കുട്ടികള്‍ ക്ലാസിന് പുറത്ത് എത്തുകയും ഷഹസാദിനെ ശുചിമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയും ചെയ്തു. ഷഹസാദിന് തലയ്ക്കും ചെവിക്കും പരിക്കേറ്റു. മര്‍ദ്ദിച്ചത് പുറത്ത് പറയരുതെന്ന് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com