സ്വീഡനിൽ ജോലി ഉറപ്പാക്കി; യാത്രയ്ക്ക് മുൻപ് ഭർതൃവീട്ടിലെത്തിയ യുവതി മരിച്ച നിലയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st December 2021 12:02 PM |
Last Updated: 01st December 2021 12:02 PM | A+A A- |

നിമ്മി
കോട്ടയം: സ്വീഡനിൽ ജോലി ഉറപ്പാക്കി യാത്രയ്ക്കൊരുങ്ങിയിരുന്ന യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ. വാഴൂർ ഈസ്റ്റ് ആനകുത്തിയിൽ പ്രകാശിന്റെ മകൾ നിമ്മി(27)യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കർണാടകയിൽ നഴ്സായി ജോലിചെയ്യുന്നതിനിടയിലാണ് നിമ്മിക്ക് സ്വീഡനിൽ ജോലി ലഭിച്ചത്. മണിമല വള്ളംചിറ ഈട്ടിത്തടത്തിൽ റോഷനാണ് ഭർത്താവ്. റോഷന് ഈയിടെ ജോലി നഷ്ടമായിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുന്നോടിയായാണ് നിമ്മി ഭർതൃവീട്ടിൽ എത്തിയത്.
ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം പള്ളിയിൽ പോയി മടങ്ങി വന്നു ഭക്ഷണം കഴിച്ച ശേഷം നിമ്മി മുറിയിലേക്ക് പോയി. പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെന്നാണു ബന്ധുക്കളുടെ മൊഴി.