കെഡിഎച്ച്പി മുന്‍ ചെയര്‍മാന്‍ ടി ദാമു അന്തരിച്ചു

ദേശിയ ടൂറിസം ഉപദേശക കൗണ്‍സില്‍ അംഗമായിരുന്നു. താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ സൗത്ത് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്
ടി ദാമു
ടി ദാമു

തിരുവനന്തപുരം: കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍ കമ്പനി മുന്‍ ചെയര്‍മാനും ആദ്യകാല പത്രപ്രവര്‍ത്തകനുമായിരുന്ന ടി ദാമു(77) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ ബുധനാഴ്ച രാവിലെ ഏഴരയോടെയാണ്‌ മരണം. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. 

ദേശിയ ടൂറിസം ഉപദേശക കൗണ്‍സില്‍ അംഗമായിരുന്നു. താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍ സൗത്ത് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തകനായിട്ടാണ് തൊഴില്‍ ജീവിതം ആരംഭിച്ചത്. 1965ല്‍ മുംബൈ ടാറ്റ സര്‍വീസ് ലിമിറ്റഡില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. 1980 വരെ ഇവിടെ തുടര്‍ന്നു. 

14 വര്‍ഷം ടാറ്റാ ടീ ലിമിറ്റഡില്‍

1980-85 കാലത്ത് കെല്‍ട്രോണ്‍ ഗ്രൂപ്പ് ചെയര്‍മാന്റെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. 1985ല്‍ ടാറ്റാ ടീ ലിമിറ്ററില്‍ ജോലി ആരംഭിച്ചു. 14 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ടാറ്റ ടി ലിമിറ്റഡില്‍ നിന്ന് രാജി വെച്ചത്. പിന്നാലെ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ വൈസ് പ്രസിഡന്റായി. ഹൈറേഞ്ച് വൈല്‍ഡ് ലൈഫ് ആന്‍ഡ് എന്‍വയോണ്‍മെന്റ് പ്രിസര്‍വേഷന്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. 

മൂന്ന് പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. ലങ്കാപര്‍വം, മൂന്നാര്‍ രേഖകള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു. 2002ല്‍ മികച്ച യാത്ര വിവരണത്തിനുള്ള ട്രാവല്‍ ഏജന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അവാര്‍ഡും ലഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com