റോങ് സൈഡിൽ കയറി വന്ന കാർ ഇടിച്ചു തെറിപ്പിച്ചു; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd December 2021 08:09 PM |
Last Updated: 02nd December 2021 08:09 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് പേരാമ്പ്രയിലാണ് അപകടം. പേരാമ്പ്ര ചേനോളി സ്വദേശിയായ അബ്ദുറഹ്മാനാണ് (53) മരിച്ചത്. കൈതക്കലിൽ വെച്ച് വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ തെറ്റായ ദിശയിലേക്ക് കയറിവന്ന് അബ്ദുറഹ്മാൻ സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ അബ്ദുറഹ്മാൻ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
സമീപത്തെ സിസിടിവിയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പ്രദേശത്ത് ഇതിനുമുമ്പും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.