ലീവ് സറണ്ടർ വിലക്ക് മാർച്ച് 31 വരെ നീട്ടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2021 08:35 AM  |  

Last Updated: 02nd December 2021 08:35 AM  |   A+A-   |  

officer level training system

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ആർജിതാവധി സറണ്ടർ ചെയ്ത് പണം കൈപ്പറ്റുന്നതിനു ജീവനക്കാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സർക്കാർ നീട്ടി. വിലക്ക് 
മാർച്ച് 31 വരെയാണ് നീട്ടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനമെന്നു ധനവകുപ്പ് വ്യക്തമാക്കി.

1200 കോടിയോളം രൂപയാണ് ഇതുവഴി സർക്കാരിന് തൽക്കാലം ലാഭിക്കാനാകുക. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവധി സറണ്ടർ ആദ്യം തടഞ്ഞു വയ്ക്കുകയും പിന്നീട് പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുകയുമാണ് ചെയ്തത്. 

ഈ സാമ്പത്തിക വർഷം ജൂൺ മുതൽ പുതിയ അവധി സറണ്ടർ അപേക്ഷകൾ സ്വീകരിക്കുമെന്ന് അന്ന് അറിയിച്ചെങ്കിലും പിന്നീട് സർക്കാർ പിൻവാങ്ങി. തുടർന്ന് നവംബർ 30 വരെ വിലക്കിന്റെ കാലാവധി നീട്ടുകയായിരുന്നു. ഇതാണ് വീണ്ടും മാർച്ച് വരെ നീട്ടിയത്.