26 വർഷം പിടികിട്ടാപ്പുള്ളി; ആയുധക്കേസിലെ പ്രതി പിടിയിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 03rd December 2021 05:16 PM |
Last Updated: 03rd December 2021 05:16 PM | A+A A- |

കണ്ണൻ
തൃശൂർ: പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ആളെ 26 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്. കയ്പമംഗലം സ്വദേശി കാരയിൽ വീട്ടിൽ കണ്ണൻ (53)നെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾ പിടികൂടിയത്.
1994 ലാണ് ആംസ് ആക്ട്സ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.